വീഡിയോ എഡിറ്റിംഗ്

വീഡിയോ എഡിറ്റിംഗ് വളരെ നന്നായി ചെയ്ത ഒരു വീഡിയോ ആണിത്

Advertisements

ഞാനും പകുതി മാരത്തോണ്‍ ഓടി തീര്‍ത്തു!!

അങ്ങനെ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ഒടുവില്‍ ആ വലിയ കടമ്പ ഞാന്‍ കടന്നു.ലഹോയ ഹാല്‍ഫ്‌ മാരത്തോണ്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഓടിയും,നടന്നും (ഇഴഞ്ഞും) കൊണ്ട് കീഴടക്കി. 6500 പേര് പങ്കെടുത്ത മത്സരത്തില്‍ ഞാനും ജയിച്ചു. ജീവിതത്തില്‍ ഇതു വരെ ഒരു കിലോമീറ്റര്‍ പോലും ഓടാത്ത എനിക്ക് ഇതു വളരെ വലിയ നേട്ടം തന്നെയാണ്. തൊണ്ണൂറു വയസ്സ് പിന്നിട്ടിട്ടും ഒരു മടിയുമില്ലാതെ ഓടുന്ന മധാമമാരും മധാമന്മാരും ആയിരുന്നു ഇതിനു എനിക്ക് പ്രചോദനം.
ഇപ്പോള്‍ വേദന കൊണ്ട് പുളയുംപോലും എന്തോ ഒന്ന് നേടിയെടുതത്തിന്റെ സന്തോഷം ഉണ്ട് മനസ്സില്‍.

എന്‍റെ ആകാശവാണി സ്മരണകള്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ടീവി യുഗം തുടങ്ങിയിട്ടും എന്‍റെ അച്ചാച്ചന്റെ വീട്ടില്‍ റേഡിയോ തന്നെ ആയിരുന്നു ഹീറോ. ഏപ്രില്‍ മാസത്തിലെ സ്കൂള്‍ അവധിക്കു ദൂരദര്‍ശനിലെ അടിപൊളി പരിപാടികളുടെ മനം കവരുന്ന പരസ്യങ്ങള്‍ കണ്ടിട്ട് ആഹ്ലാധിക്കുംബോളും മനസ്സില്‍ ടെന്‍ഷന്‍ നല്ല പരിപാടികളുള്ള സമയത്ത് അത് കാണാന്‍ വീട്ടില്‍ തന്നെ ഉണ്ടാകണമേ എന്നായിരിക്കും.സപ്താഹികി കണ്ട് വരുന്ന ആഴ്ചയിലെ ഹിറ്റ് പരിപാടികള്‍ ആദ്യമേ നോട്ടമിട്ടു വയ്ക്കുന്ന കാലമായിരുന്നു അതു (ദൂരദര്‍ശന്‍ കീ ജയ് ). പക്ഷെ അതൊന്നും വകവൈക്കാതെ അമ്മ നിര്‍ബ്ബന്ധിച്ചു അച്ചാച്ചന്റെ അടുത്ത് എത്രയോ തവണ പോകേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ റേഡിയോ യെ പഴിക്കാത്ത സമയമില്ല.

അച്ചാച്ചന്‍ രാവിലെ തന്നെ റേഡിയോ ഓണ്‍ ചെയ്യുമായിരുന്നു. അതുകൊണ്ട് മിക്കവാറും റേഡിയോ കേട്ട് കൊണ്ടായിരുന്നു രാവിലെയുടെ തുടക്കം. രാവിലെ ന്യൂസിന് മുന്‍പേ ട്രെയിന്‍ സമയവും മറ്റും പറയുന്ന (പ്രഭാതഭേരി ആണെന്ന് തോന്നുന്നു ) പരിപാടിയോടെയാരിക്കും ഞാന്‍ ഉണരുന്നത്. അതു കഴിഞ്ഞാല്‍ “നിജാം പാക് “, “ബ്രാഹ്മിന്‍സ്‌ പല്പൊടി”,” രാധാസും ചന്ദ്രികയും” പിന്നെ എവെര്‍ഗ്രീന്‍ ആയ ഇദയം നല്ലെണ്ണ തുടങ്ഘിയവ യുടെ പരസ്യവും ഉണ്ടാകും. അതുകഴിഞ്ഞാല്‍ വാര്‍ത്ത.

റേഡിയോയില്‍ ഏവരും കേള്‍ക്കുന്ന ഹിറ്റ് പരിപാടി ഉച്ചക്കെ ചലച്ചിത്ര ഗാനങ്ങള്‍ ആയിരിക്കും. “രഞ്ജിനി” എന്നായിരുന്നു പേര് എന്ന് തോന്നുന്നു. ഒരു മണിക്കൂര്‍ ധൈര്‍ഗ്യമുള്ള അതും കേട്ടുകൊണ്ടായിരുന്നു ഞങ്ങള്‍ മിക്കവാറും ഊണ് കഴിക്കാറ്.അതു കൂടാതെ ഞായറാഴ്ച സ്പെഷ്യല്‍ പരിപാടിയായി ഹിറ്റ് സിനിമകളുടെ ശബ്ദ വിവരണം ഉണ്ടാകും. ഇത് കൂടാതെ വയലും വീടും കര്‍ഷകര്‍കായുള്ള സ്പെഷ്യല്‍ ആയിരുന്നു. യുവ വാണി യില്‍ ഉണ്ടാകുന്ന നാടകങ്ങള്‍ ഒന്നും തന്നെ അമ്മമ്മയും അച്ചാച്ചനും ഒഴിവാക്കാറില്ലായിരുന്നു (ഇപ്പോള്‍ മെഗാ സീരിയലുകള്‍ കാണുന്നതുപോലെ ).

എന്‍റെ ഓര്‍മയില്‍ വരുന്ന മറ്റു പരിപാടികളാണ് കമ്പോള നിലവാര ബുല്ലേടിന്‍, മഹിളാലയം മട്ടുളവ. ഇവ എനിക്ക് അത്ര ഇഷ്ടമായിരുന്നില്ല. പിന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയായിരുന്നു ക്രിക്കറ്റിന്റെ തല്‍സമയ ശബ്ധവിവരണം. അതിന്‍റെ സ്റ്റേഷന്‍ തപ്പിയെടുക്കാന്‍ ഒരു പാട് കഷ്ടപെട്ടിടുണ്ടായിരുന്നു ആകാലങ്ങളില്‍.

ഇപ്പോള്‍ ആരെങ്ങിലും റേഡിയോ കേള്‍കാരുണ്ടോ ആവോ. എന്‍റെ അമ്മമ്മ കമ്പ്ലീറ്റ്‌ നിര്‍ത്തി. ഇപ്പോള്‍ ടീവിയും മെഗാ സീരിയലുകളും മാത്രം. അച്ചാച്ചന്‍ പലപ്പോഴും റേഡിയോയില്‍ ന്യൂസ് മുടങ്ങാതെ കേള്‍ക്കും.ഞാന്‍ വലപ്പോഴും (വളരെ ചുരുക്കം ) റേഡിയോയില്‍ ചലച്ചിത്ര ഗാനങ്ങള്‍ കേള്‍ക്കും. എഫ്ഫെം ചാനലുകളുടെ അതിപ്രസരണത്തില്‍ ആകാശവാണി കേള്‍ക്കാന്‍ ആര്കാണ് നേരം. എന്തായാലും മറക്കാനാവാത്ത ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ചതാണ്‌ എനിക്ക് ആകാശവാണി അഥവാ എന്‍റെ റേഡിയോ പെട്ടി.

ഇതി വാര്‍ത്താ ഹ ……

ഇതാ ഇവിടെ തുടങ്ങുന്നു

ഇത് എന്റെ ആദ്യത്തെ കുറിപ്പാണ് ബ്ലോഗ് ലോകത്തില്‍. വലതു കാല്‍ വച്ച് ഐശ്വര്യമായി തുടങ്ങട്ടെ എന്‍റെ ഈ സംരംഭം. ജീവിതത്തിലെ ചെറുതും വലുതും, ചിരിപ്പിക്കുനതും ചിന്തിപ്പിക്കുനതും ആയ കുറച്ചു കഥകളും കഥാപാത്രങ്ങളും ഇവിടെ ഉണ്ടാകും.